സാമൂഹ്യശാസ്ത്രപഠന ബോര്‍ഡ്
മലയാളസര്‍വകലാശാലയുടെ സാമൂഹ്യശാസ്ത്രപഠന ബോര്‍ഡ് ഡോ. ജേക്കബ് ജോണ്‍ കട്ടക്കയത്തിന്റെ അദ്ധ്യക്ഷതയില്‍ അക്ഷരം കാമ്പസില്‍ യോഗം ചേര്‍ന്നു. ഡോ. ആന്റണി പാലക്കല്‍, ഡോ. രവിരാമന്‍, ഡോ. ഹാഫിസ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍.എസ്.എസ് ഉപദേശക സമിതി
മലയാളസര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അദ്ധ്യക്ഷ്യനായി എന്‍.എസ്.എസ് ഉപദേശക സമിതി രൂപീകരിച്ചു. രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, ഭാഷാശാസ്ത്രവിഭാഗം ഡീന്‍ ഡോ. എം. ശ്രീനാഥന്‍, ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. സി. സെയ്തലവി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മോഹനനാഥ ബാബു തുടങ്ങിയവര്‍ മെമ്പര്‍മാരും ഡോ. അശോക് ഡിക്രൂസ് മെമ്പര്‍ സെക്രട്ടറിയുമാണ്. മാധ്യമപഠനവിഭാഗം അസി. പ്രൊഫസര്‍ കെ.എസ്. രാഗിണിയാണ് പ്രോഗ്രാം ഓഫീസര്‍. കാമ്പസില്‍ ചേര്‍ന്ന ഉപദേശകസമിതിയുടെ ആദ്യ യോഗത്തില്‍ എന്‍.എസ്.എസ്. റീജിയണല്‍ ഡയറക്ടര്‍ സജിത് ബാബു (തിരുവനന്തപുരം) സ്റ്റേറ്റ് എന്‍.എസ്.എസ് ഓഫീസിനെ പ്രതിനിധീകരിച്ച് ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു
ശില്‍പശാല
മലയാളസര്‍വകലാശാലയില്‍ സാമൂഹ്യശാസ്ത്രപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15, 16 തിയതികളില്‍ ദ്വിദിന ടെക്‌നിക്കല്‍ റൈറ്റിംഗ് ശില്‍പശാല നടത്തുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
പ്രകൃതിപഠന ക്യാമ്പ് മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 5 ന് പ്രകൃതിപഠന ക്യാമ്പ് സംഘടിപ്പിക്കും.
