തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തില്‍ സഹകരണം, ഖാദിഗ്രാമവ്യവസായം വകുപ്പുകളുമായി ബന്ധപ്പെട്ട നിയമസഭാ സമാജികര്‍ നോട്ടീസ് നല്കിയ എല്ലാ ചോദ്യങ്ങളക്കും ക്യത്യമായി മറുപടി നല്കാന്‍ കഴിഞ്ഞതില്‍ സഹകരണ വകുപ്പിലെയും സഹകരണ രജിസ്ട്രാര്‍ ഓഫീസിലെയും ജീവനക്കാരെ സഹകരണ വകുപ്പ് മന്ത്രി സി. എന്‍ ബാലകൃഷ്ണന്‍ അഭിനന്ദിച്ചു. ഇതിന്റ ഭാഗമായി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും മന്ത്രിയുടെ ചേംബറില്‍ വിളിച്ചുകൂട്ടി. സഹകരണ വകുപ്പുമന്ത്രി സി.എന്‍. ബാലക്യഷ്ണനെ സഭയുടെ ഫെബ്രുവരി 24 ലെ സമ്മേളനത്തില്‍ പ്രത്യേക പരാമര്‍ശത്തിലൂടെ സ്പീക്കര്‍ എന്‍.ശക്തന്‍ അഭിനന്ദിക്കുകയുണ്ടായി. പതിമൂന്നാം നിയമസഭയുടെ എല്ലാ സമ്മേളനങ്ങളിലും സഹകരണ, ഖാദി വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ക്യത്യമായി മറുപടി നല്കാന്‍ സഹകരണ വകുപ്പിനു കഴിഞ്ഞിരുന്നു. മുന്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയനും സഹകരണ വകുപ്പു മന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് സഭയില്‍ പ്രത്യേക പരാമര്‍ശം നടത്തിയിരുന്നു.
