ട്രംപിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് റദ്ദാക്കി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് വാര്‍ത്താസമ്മേളനത്തിനിടെ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി. യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജിം അകോസ്റ്റയെന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടി എടുത്തത്.

മധ്യ അമേരിക്കയില്‍നിന്നുള്ള കുടിയേറ്റ വിഷയത്തെക്കുറിച്ച്‌ ജിം നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ജിം ഏറ്റവും മോശവും ഭയാനകവുമായ വ്യക്തിയാണെന്ന് ട്രംപ് പറഞ്ഞു. ഇതിനു പിന്നാലെ യുവ ഉദ്യോഗസ്ഥ ജിമ്മിന്റെ അടുത്തേക്ക് വരികയും മൈക്ക് പിടിച്ചു വാങ്ങുവാനും ശ്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *