വിക്‌ടേഴ്‌സില്‍ തത്സമയം പത്താം ക്ലാസ്സ്

തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ്സ് നാളെ (08.03.2016) വൈകുന്നേരം ആറു മണി മുതല്‍ ആരംഭിക്കുന്നു. വിക്‌ടേഴ്‌സിന്റെ ടോള്‍ ഫ്രീ നമ്പരായ 1800 429 877 ല്‍ വിളിച്ച് സംശയ നിവാരണം നടത്താവുന്നതാണ്. ഓരോ പരീക്ഷയുടെയും തലേ ദിവസം അതത് വിഷയത്തിലെ രണ്ട് അധ്യാപകരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. പുനഃസംപ്രേക്ഷണം പരീക്ഷാദിവസം രാവിലെ 06.30ന്

Leave a Reply

Your email address will not be published. Required fields are marked *