മലപ്പുറം-നിയമസഭാ തെരഞ്ഞടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ തുടക്കം കുറിച്ചു. ഇന്നലെ മലപ്പുറം മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി.ഉബൈദുള്ള വോട്ടര്‍മാരെ കണ്ട് പിന്തുണ തേടാന്‍ ആരംഭിച്ചു.മലപ്പുറം ടൗണിലെ ക്രിസ്ത്യന്‍ പള്ളിയില്‍ കുര്‍ബാനക്കെത്തിയവരെ കണ്ടാണ് ഉബൈദുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത്. മലപ്പുറത്തെ യു.ഡി.എഫ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷത്തിലാണ് ഉബൈദുള്ള മലപ്പുറത്തു നിന്ന് വിജയിച്ചത്.
മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും മുസ്ലിംലീഗ് പ്രചാരണ പരിപാടികള്‍ തുടങ്ങി. പാര്‍ട്ടി മല്‍സരിക്കുന്ന സീറ്റുകളില്‍ ഇരുപത് എണ്ണത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് എതിരാളികളെ അമ്പരപ്പിച്ചിരുന്നു.സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ നടത്തിയത് പാര്‍ട്ടി അണികള്‍ക്കും പ്രചാരണത്തിന് സഹായകമായി.
