യുവേഫ നേഷന്‍ ലീഗ് ഫൈനലിന് വേദിയൊരുക്കാന്‍ പോര്‍ച്ചുഗല്‍. ഗ്രൂപ്പ് എ 3 യില്‍ നിന്നും ചാമ്ബ്യന്മാരായി പ്രഥമ യുവേഫ നേഷന്‍സ് ലീഗിന്റെ സെമിയില്‍ കടന്നതിനു ശേഷമാണ് പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് ഫൈനല്‍സിന്റെ ആതിഥേയത്വം വഹിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്.
അടുത്ത വര്‍ഷം ജൂണിലാണ് മത്സരത്തിന്റെ സെമി ഫൈനല്‍, ഫൈനല്‍ എന്നിവ നടക്കുക. സെമി ഫൈനല്‍ ഡ്രോ നടക്കുന്ന ഡിസംബര്‍ മൂന്നിന് വേദിയെക്കുറിച്ചും തീരുമാനമാകും. ഇറ്റലിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെ ടീം പോര്‍ച്ചുഗല്‍ ഫൈനല്‍സില്‍ കടന്നത്.
