ലാ​ലു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശം; സ​ഹാ​യ​മി​ല്ലാ​തെ ഇ​രി​ക്കാ​നോ നി​ല്‍​ക്കാ​നോ ക​ഴി​യി​ല്ല

റാ​ഞ്ചി: ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​മോ​ശ​മെ​ന്നു റി​പ്പോ​ര്‍​ട്ട്. അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം കാ​ര്യ​മാ​യി ക്ഷ​യി​ച്ചെ​ന്ന് റാ​ഞ്ചി രാ​ജേ​ന്ദ്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍ ലാ​ലു​വി​നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍ ഉ​മേ​ഷ് പ്ര​സാ​ദ് പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട മു​ന്‍ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യ ലാ​ലു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ് ചി​കി​ത്സ തേ​ടു​ന്ന​ത്.

ലാ​ലു​വി​നെ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​ര്‍​ജെ​ഡി എം​എ​ല്‍​എ രേ​ഖ ദേ​വി അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം പ​റ​ഞ്ഞു. ലാ​ലു​വി​ന് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഇ​രി​ക്കാ​നോ നി​ല്‍​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നും പ്ര​മേ​ഹം കൂ​ടു​ത​ലാ​ണെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

എം​എ​ല്‍​എ​യു​ടെ വാ​ക്കു​ക​ള്‍ ഡോ​ക്ട​ര്‍ ഉ​മേ​ഷ് പ്ര​സാ​ദ് ത​ള്ളു​ക​യോ കൊ​ള്ളു​ക​യോ ചെ​യ്തി​ല്ല. എ​ന്നാ​ല്‍ ലാ​ലു​വി​നെ ആ​ശു​പ​ത്രി മാ​റ്റേ​ണ്ട ആ​വ​ശ്യം നി​ല​വി​ലി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ലാ​ലു​വി​ന്‍റെ മ​ക​ന്‍ തേ​ജ​സ്വി യാ​ദ​വ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *