മലപ്പുറം: മലപ്പുറത്തെ ഓട്ടോറിക്ഷകള്‍ ഇന്നോടിയത് ഒരേ ലക്ഷ്യത്തിലേക്കായിരുന്നു, മലപ്പുറം ഹാജിയാര് പള്ളി പറമ്പില്‍ റഷീദിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി. സംഘടനാ വ്യത്യാസമില്ലാതെ ആറുപത് ഓട്ടോ തൊഴിലാളികളാണ് ഈ സദുദ്യമത്തിന് ഓട്ടം പോയത്. രണ്ടു വൃക്കകളും തകരാറിലായ റഷീദ് ഇപ്പോള്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറു മാസത്തിനകം വൃക്ക മാറ്റിവെക്കണമെന്ന നിര്‍ദേശമാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. സാമ്പത്തിക പരാധീനതയില്‍ ബുദ്ധിമുട്ടുന്ന കുടുംബമാണ് റഷീദിന്റേത്. ഇക്കാര്യമറിഞ്ഞാണ് ഓട്ടോ റിക്ഷ തൊഴിലാളികള്‍ തങ്ങള്‍ക്കാവുന്ന സഹായവുമായി മുന്നോട്ടുവന്നത്. ഇന്നലെ പൊതുജനങ്ങളില്‍ നിന്ന് ഡ്രൈവര്‍മാര്‍ സംഭാവന സ്വീകരിച്ചിരുന്നു. മലപ്പുറം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. നമ്പര്‍ 0351053000009661. ഐ എഫ് എസ് സി കോഡ് എസ് ഐ ബി എല്‍ 0000351
