മലപ്പുറം- എസ്.എസ്.എഫ് മലപ്പുറം ജില്ലാ നാല്‍പത്തിമൂന്നാമത് കൗണ്‍സില്‍ മലപ്പുറം മഅ്ദിന്‍ കാമ്പസില്‍ നടന്നു. കൗണ്‍സിലില്‍ മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ് എന്നീ രണ്ടു പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നു. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന നേതാക്കളായ എന്‍.വി അബ്ദുറസാഖ് സഖാഫി, എം.അബ്ദുല്‍ മജീദ്, സി.കെ റാഷിദ് ബുഖാരി, മുഹമ്മദലി കിനാലൂര്‍, ഡോ നൂറുദീന്‍ റാസി എന്നിലവര്‍ പ്രസംഗിച്ചു. മലപ്പുറം ഈസ്റ്റ് ജില്ലാ ഭാരവാഹികളായി എം. ദുല്‍ഫുഖാറലി സഖാഫി (പ്രസിഡന്റ്) ടി. അബ്ദുനാസര്‍ ടി (ജനറല്‍ സെക്രട്ടറി) സയ്യിദ് മുര്‍തള സഖാഫി (ട്രഷറര്‍) ശരീഫ് നിസാമി മഞ്ചേരി, മുഹ്‌യുദീന്‍ സഖാഫി ചീക്കോട് (വൈസ്പ്രസിഡന്റ്) കെ.പി.ശമീര്‍, സിറാജുദീന്‍ മഞ്ചേരി (ജോയിന്റ് സെക്രട്ടറി), കെ.പി.യൂസുഫ്, (കാമ്പസ് സെക്രട്ടറി) ശൂക്കൂര്‍ സഖാഫി (എച്ച്.എസ് കണ്‍വീനര്‍) സുഹൈല്‍ സിദീഖി (പി.ആര്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മലപ്പുറം വെസ്റ്റ് ജില്ലാ ഭാരവാഹികളായി ഫഖ്‌റുദീന്‍ സഖാഫി (പ്രസിഡന്റ്) സി.കെ.എം ഫാറൂഖ് (ജനറല്‍ സെക്രട്ടറി) നൗഷാദ് സഖാഫി താനൂര്‍ (ട്രഷറര്‍) ശറഫുദീന്‍ സഖാഫി വള്ളിക്കുന്ന്, സൈനുദീന്‍ സഖാഫി വെന്നിയൂര്‍ (വൈസ്പ്രസിഡന്റ്) എ.കെ.എം സഫ്വാന്‍ കോട്ടുമല പി.കെ. അബ്ദുസമദ് (ജോയിന്റ് സെക്രട്ടറി) കുഞ്ഞീതു വളാഞ്ചേരി (കാമ്പസ് സെക്രട്ടറി) നാസര്‍ചേലേമ്പ്ര (എച്ച്.എസ് കണ്‍വീനര്‍) സൈനുല്‍ ആബിദ് തിരൂര്‍ (പി.ആര്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
