മലപ്പുറം : എഴുത്തും വായനയും സമൂഹത്തിന് പ്രയോജനപ്പെടണമെന്ന് കവി മണമ്പൂര്‍ രാജന്‍ ബാബു. ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സര്‍വ്വ ശിക്ഷാ അഭിയാന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ അധ്യാപരായ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സാഹിത്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയെ ഏറ്റവുമധികം സ്‌നേഹിക്കുന്നത് അധ്യാപകരും എഴുത്തുകാരുമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മതിപ്പുള്ള തൊഴില്‍ അധ്യാപനമാണെന്നും രാജന്‍ ബാബു പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുള്ള അധ്യക്ഷനായി. അധ്യാപകര്‍ തത്സമയം തയ്യാറാക്കിയ സൃഷ്ടികള്‍ ചേര്‍ത്ത പുസ്തകം ‘എഴുത്തിടങ്ങള്‍’ ഡയറ്റ് പ്രിന്‍സിപ്പാള്‍ പി ജയദേവന്‍ പ്രകാശനം ചെയ്തു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ടി.മുജീബ് റഹ്മാന്‍, ഡി.ഇ.ഒ. ആര്‍ മാധവിക്കുട്ടി, എ.ഇ.ഒ. പി ജയപ്രകാശ്, ബി.പി.ഒ കെ അബൂബക്കര്‍, സിദ്ദീഖ്, ജില്ലാ വിദ്യാരംഗം കോര്‍ഡിനേറ്റര്‍ കെ.വി സെയ്ത് ഹാഷിം, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. മനോജ്കുമാര്‍, എം.ടി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്‌കൂളില്‍ നിന്നും 80ലധികം അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു.
