മലപ്പുറം : ആദിവാസി കുട്ടികളുടെ ഉന്നമനത്തിനായി ബാലവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശ പ്രകാരം സബ് കലക്ടറുടെ അധ്യക്ഷതയില്‍ മോണിറ്ററിങ് കമ്മിറ്റി രൂപികരിച്ചു. ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സ്കൂളുകളില്‍ തുടരുന്നതിനാല്‍ അവര്‍ക്കിടയില്‍ ശുചിത്വം,വിദ്യാഭ്യാസംഎന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. ജില്ലാഭരണകൂടം, സാമൂഹിക നീതി വകുപ്പ്,ശിശുസംരക്ഷണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്,പൊലീസ്,സന്നദ്ധ സംഘടനകള്‍ എന്നിവരാണ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍.
ജില്ലയിലെ എസ്.എസ്.എല്‍.സി,പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നതിന് പ്രായോഗിക പരിശീലനം നല്‍കണമെന്ന് ബാലവകാശകമ്മീഷനംഗം ഗ്ലോറി ജോര്‍ജ് ആവശ്യപ്പെട്ടു. കലക്ട്രേറ്റ് സമ്മേളനഹാളില്‍ നടന്ന ബാലവകാശ സംരക്ഷണ സിറ്റിങില്‍ ബാലവകാശകമ്മീഷനംഗം എന്‍.ബാബു ആധ്യക്ഷനായി.പ്ലസ്ടു,ഡിഗ്രി പ്രവേശനങ്ങള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ പിഴവുകള്‍ സംഭവിക്കുകയും വിദ്യാര്‍ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.സ്കൂളുകളില്‍ നടക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ച് നല്‍കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പല സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കുന്നത് വിമര്‍ശിച്ച് കൊണ്ടായിരുന്നു നടപടി.കുറ്റകൃത്യങ്ങളില്‍ ആണ്-പെണ് വ്യത്യാസമില്ലാതെ ഉള്‍പ്പെടുന്നതിനാല്‍ ഇരുകൂട്ടര്‍ക്കും ഒരുമിച്ചുള്ള ക്ലാസുകളാണ് നല്‍കേണ്ടതെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. ഏഴ് പരാതികളാണ് കമ്മീഷന് മുന്‍പാകെ ലഭിച്ചത്.കമ്മീഷന് നേരിട്ട് പരിഗണിക്കേണ്ട വിഷങ്ങളാല്ലാത്തതിനാല് വളപ്പ്/ബോര്‍ഡുകള്‍ക്ക് നടപടികള്‍ക്കായി അവ കൈമാറും.
