ന്യൂദല്‍ഹി: വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് വരുത്തിയ മാറ്റം പലിശ നിരക്ക് കുറക്കും. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ചെറുകാലാവധി വായ്്പകളുടെ പലിശയിലാണ് റിസര്‍വ് ബാങ്ക് കുറവു വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് 6.50 ശതമാണ്. നേരത്തെ ഇത് 6.75 ശതമാനമാണ്. ഇതോടെ ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ ഇടപാടുകാര്‍ക്ക് പലിശയിളവ് ലഭിക്കും.ഭവന,വാഹന,വ്യക്തിഗത വായ്പകളില്‍ ഈ ഇളവ് ബാധകമാകും.
