മരിച്ചിട്ടും അവര്‍ ജീവിക്കുന്നു

മുംബൈ: വേര്‍പിരിഞ്ഞു പോയ അരുമകള്‍ ഡമ്മികളായി വീണ്ടും ജീവിക്കുന്നു. ജീവനുതുല്യം സ്‌നേഹിക്കുന്ന വളര്‍ത്തു മൃഗങ്ങളെ മരണത്തിന് ശേഷവും സ്റ്റഫ് ചെയ്ത് വീടുകളില്‍ വെക്കുന്ന ശീലം ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആകുകയാണ്.ജീവന്‍ നഷ്ടപ്പെട്ട മൃഗങ്ങളെ സ്റ്റഫ് ചെയ്ത് വക്കുന്ന ടാക്‌സിഡെര്‍മി എന്ന ശാസ്ത്രീയ പ്രക്രിയയിലൂടെയാണ് പല ധനാഢ്യരും അരുമകളെ വീട്ടിനുള്ളില്‍ തന്നെ സൂക്ഷിക്കുന്നത്. ജീവനില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളുടെ സാന്നധ്യം അവര്‍ക്ക് ആശ്വാസമാകുന്നു. വളര്‍ത്തുനായ്കള്‍,പൂച്ചകള്‍,പക്ഷികള്‍ എന്നിവയെല്ലാം ഈ പ്രക്രിയിലൂടെ മരിച്ചിട്ടും ജീവിക്കുന്നു.
ദീര്‍ഘകാലം വീട്ടില്‍ വളര്‍ത്തിയ മൃഗങ്ങള്‍ പെട്ടെന്ന് വേര്‍പിരിയുമ്പോള്‍ പല വീട്ടുകാര്‍ക്കും അത് താങ്ങാനാവാത്ത ആഘാതമാകുന്നു. വീട്ടിലെ ഒരംഗത്തെ പോലെ സ്‌നേഹിച്ച അരുമ വേര്‍പിരിയുന്ന ദൂഖം അവര്‍ക്ക് താങ്ങാനാകുന്നില്ല.ഇതേ തുടര്‍ന്നാണ് ജീവനില്ലെങ്കിലും അവയെ വീട്ടിനുള്ളില്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കാന്‍ പാകത്തില്‍ സ്റ്റഫ് ചെയ്ത് വക്കുന്നത്. വന്‍ ചെലവു വരുന്ന ടാക്‌സിഡെര്‍മി പ്രകിയയിലൂടെ വീട്ടിലെ സ്വീകരണമുറിയിലോ കിടപ്പുമുറിയിലോ അവയെ ഡമ്മികളാക്കി ഇരുത്തുകയാണ് ചെയ്യുന്നത്. അരമുകള്‍ ജീവനോടെ ഇരിക്കുന്നതു പോലെ തോന്നിക്കുന്ന പ്രകിയയാണിത്,ചലനമുണ്ടാകില്ലെന്ന് മാത്രം. മുംബൈ നഗരത്തിലെ ഒട്ടേറെ പേര്‍ ഈ പ്രക്രിയയിലൂടെ വളര്‍ത്തു മൃഗങ്ങളെ മരണശേഷവും വീട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്.അവയുടെ സാന്നിധ്യം തങ്ങള്‍ക്ക് ആശ്വാസമാകുന്നുവെന്നാണ് ഈ മൃഗസ്‌നേഹികളുടെ വാദം.വിവിധ രാജ്യങ്ങളില്‍ മൃഗശാലകളില്‍ മൃഗങ്ങളെ മരണശേഷവും ടാക്‌സിഡെര്‍മിയിലൂടെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്ന പതിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *