ദുബായ്: കന്നിയാത്രയില്‍ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ലോകത്തിലെ ഏറ്റവും വലിയ വിമാനം. എമിറേറ്റ്‌സിന്റെ എ 380 എയര്‍ബസ് വിമാനമാണ് ദുബായില്‍ നിന്നും മസ്‌കറ്റിലേക്ക് യാത്ര നടത്തി ഏറ്റവും കുറഞ്ഞ ദുരം സര്‍വ്വീസ് നടത്തിയ വിമാനമെന്ന ഖ്യാതി സ്വന്തമാക്കിയത്. തിങ്കളാഴ്ച ദുബായില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 40 മിനുട്ട് കൊണ്ട് അതിന്റെ കന്നി യാത്ര പൂര്‍ത്തിയാക്കി.
42 ആളുകളുള്ള ഒരു ടീം എയര്‍ബസ് എ 380 വൃത്തിയാക്കാന്‍ എടുക്കുന്ന സമയത്തേക്കാള്‍ 5 മിനിറ്റ് അധികം മാത്രമാണ് ദുബായ്ക്കും മസ്‌കറ്റിനും ഇടയിലുള്ള ശരാശരി യാത്രാ സമയം ( 40 മിനിറ്റ് ) എന്നതും ഏറെ ശ്രദ്ധേയമാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍ പറയുന്നു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിമാനത്തെ സംബന്ധിച്ച ചില രസകരമായ വസ്തുതകള്‍ പങ്കുവെക്കുന്നതിനിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
