ജിദ്ദ: വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായഹസ്തവുമായി പ്രവാസി ബിസിനെസ്സുകാരന് Dr. KT റബിയുള്ളയും..
നൂറിലേറെ മനുഷ്യരുടെ ജീവനുകള്‍ പൊലിഞ്ഞ കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രവാസി ബിസിനെസ്സുകാരന് റബിയുള്ളയും. ദുരന്തത്തില്‍ മരിച്ച എല്ലാവരുടെയും അനന്തരാവകാശികള്‍ക്ക് ‘ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ‘ 50000 (അന്‍പതിനായിരം) രൂപയുടെ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മരിച്ചവരുടെ കുടുംബാംഗങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ ജോലിയും നല്‍കും.
മരിച്ചവരെല്ലാം വളരെ സാധാരണക്കാരായ ആളുകളാണ്. അവരുടെ മരണം ആ കുടുംബങ്ങളിലുണ്ടാക്കുന്ന വേദനയും ശൂന്യതയും എത്ര വലുതാണെന്ന് ഹൃദയവേദനയോടെ മനസ്സിലാക്കുന്നു. പരിക്കേറ്റവരെല്ലാം എത്രയും വേഗത്തില്‍ സുഖം പ്രാപിച്ചു വരാന്‍ പ്രാര്‍ഥിക്കുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുവാനും പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്ക് സാന്ത്വനം പകരാനും പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് രക്തം നല്‍കാനുമെല്ലാം മുന്നോട്ടു വന്ന എല്ലാ നല്ല മനസ്സുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
പാവപ്പെട്ടവരെയും, നിരാലംബരെയും സഹായിക്കാന്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന റബിയുള്ള വിറങ്ങലിച്ചു നിക്കുന്ന ഈ കേരളത്തിന്റെ വേദനയില്‍ പങ്കു ചേര്‍ന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ സഹായ ഹസ്തം നീട്ടിയത്.
