മസ്‌കറ്റ്: അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന മലയാളി നഴ്‌സിനെ മസ്‌കറ്റിലെ സലാലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ട്(28)ആണ് മരിച്ചത്. ഫ്‌ളാറ്റിലെ മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വെടിയേറ്റാണോ വെട്ടേറ്റാണോ മരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ചിക്കുവും ഭര്‍ത്താവ് ജിന്‍സണും സലാലയിലെ ബാദില്‍ അല്‍സലാമ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു ചിക്കുവിന് ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്നത്. ഡ്യൂട്ടിക്ക് കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഫ്‌ളാറ്റില്‍ വന്നു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു നില്ക്കുന്ന നിലയിലാണ് കണ്ടത്. അടുത്ത് ഫ്‌ളാറ്റിലെ പാകിസ്ഥാന്‍കാരനെ ചോദ്യം ചെയ്യുന്നതായി സൂചനയുണ്ട്.
