പ്രവാസികള്‍ക്ക് ആശങ്ക, കുവൈറ്റില്‍ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു

കുവൈറ്റ്: കൊവിഡ് ബാധിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം കുവൈറ്റില്‍ കുതിക്കുന്നു. പുതുതായി 45 ഇന്ത്യക്കാര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി. മൊത്തം എണ്ണം 1234 ആണ്.

പുതിയ രോഗികളില്‍ 42 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 71 പേര്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്ബര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.

മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ കുവൈറ്റ് പൗരനും ഇന്ന് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 1091 പേരാണ് ചികിത്സയിലുള്ളത്. 26 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *