അലി ഷാ ഗീലാനി ഹുറിയത്ത് വിട്ടു

ശ്രീനഗര്‍: ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയ്യിദ് അലി ഷാ ഗീലാനി പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി കാണിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി. സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താന്‍ തീരുമാനിച്ചതായി അദ്ദേഹം ശബ്്ദസന്ദേശത്തില്‍ വെളിപ്പെടുത്തി.ഗീലാനിയുടെ ഭാവി രാഷ്ട്രീയ നീക്കം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
ജമ്മു-കാശ്മീരിനെ പാക്കിസ്ഥാനോട് ചേര്‍ക്കണമെന്ന തീവ്ര നിലപാടുള്ള ജീലാനി 2013 മുതല്‍ വീട്ടുതടങ്കലിലാണ്.നേരത്തെ ജമാഅത്തെ ഇസ്്‌ലാമിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് രാഷ്ട്രീയസംഘടനയായ ഹുറിയത്ത് കോണ്‍ഫറന്‍സ് സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഹുറിയത്തില്‍ പിളര്‍പ്പുണ്ടാകുകയും അദ്ദേഹം ഒരു വിഭാഗത്തിന്റെ ചെയര്‍മാന്‍ ആകുകയുമായിരുന്നു.
90 കാരമായ ഗീലാനിയുടെ ആരോഗ്യ നില കഴിഞ്ഞ രണ്ടുവര്‍ഷമായി മോശമാണ്. കുടുംബാംഗങ്ങളല്ലാതെ ആരെയും കാണാന്‍ അദ്ദേഹത്തിന് അനുമതിയില്ല.
ജമ്മു-കാശ്്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തിന് പിന്നാലെ കാശ്്മീരില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഗീനാലിയുടെ രാജി നിരീക്ഷിക്കപ്പെടുന്നത്. പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ എതിര്‍ത്തിരുന്ന ജീലാനി വിവിധ സംഘടനകളുമായുള്ള ചര്‍ച്ചകളിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒരു രാഷ്ട്രീയസമവായം രൂപപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. അതേസമയം, ഹുറിയത്തിനുള്ളിലെ വിഭാഗീയത മൂലമാണ് ഗീലാജി രാജിവെച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *