തൃശൂര്‍: മല്‍സ്യത്തൊഴിലാളികള്‍ക്ക് മഴക്കോട്ടിന്റെ കവചമൊരുക്കി ലയണ്‍സ് ക്ലബ്ബ്.ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ഡിയും ഗുരുവായൂര്‍ ടെമ്പിള്‍ സിറ്റി ലയണ്‍സ് ക്ലബ്ബും വാടാനപ്പള്ളി ലയണ്‍സ് ക്ലബ്ബും മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് മഴക്കോട്ടുകള് വിതരണം ചെയ്തത്.
ചാവക്കാട് പുത്തന്‍കടപ്പുറം മത്സ്യഫെഡ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങ് ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ടെമ്പിള്‍ സിറ്റി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഡാഡിതോമസ് അധ്യക്ഷത വഹിച്ചു.മണപ്പുറം ഫൗണ്ടേഷന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജോര്‍ജ് ഡി ദാസ്, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അഷ്റഫ് ,ചന്ദ്രന്,തോമസ് പള്ളത്ത്, മല്‍സ്യഫെഡ് യൂണിറ്റ് പ്രസിഡണ്ട് ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.സി.പി.ജോയ്,ഗ്ലാഡ്വിന് എന്നിവര്‍ പങ്കെടുത്തു
