നിലമ്പൂര്‍- പ്രമേഹ രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള മരുന്നുകള്‍ നല്‍കി നിലമ്പൂര്‍ ടീക്ക് സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ സേവനസ്പര്‍ശം. പ്രമേഹ രോഗികളെ സഹായിക്കുന്നതിനുള്ള ലയണ്‍സ് ക്ലബ്ബിന്റെ അന്താരാഷ്ട്ര പ്രോജക്ടിന്റെ ഭാഗമായാണ് നിലമ്പൂര്‍ ക്ലബ്ബ് രണ്ട് പേരുടെ ചികില്‍സ ഏറ്റെടുത്തത്. തവണഞ്ചേരി മുഹമ്മദ്, മൈലാടി കോളനിയിലെ കണ്ണന്‍ എന്നിവര്‍ക്കാണ് സഹായം ലഭിക്കുക. മരുന്ന് വിതരണത്തിന്റെ ആദ്യഘട്ടം ഡിസ്ട്രിക്ട് ചെയര്‍മാന്‍ അഡ്വ. പി.കെ.സോമന്റെ നേതൃത്വത്തില്‍ ക്ലബ്ബ് അംഗങ്ങള്‍ നിര്‍വ്വഹിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു കൊടുക്കും.
