കോവിഡ് വാക്‌സിന്‍ വൈകാതെ പുറത്തിറക്കുമെന്ന് റഷ്യ

മോസ്‌കോ: കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അശ്രാന്തപരിശ്രമം നടത്തുന്നതിനിടെ ലോകത്ത് ആദ്യമായി ഈ വാക്‌സിന്‍ പുറത്തിറക്കാനുള്ള നീക്കവുമായി റഷ്യ. കോവിഡ് വാക്‌സിന്‍ ആഗസ്റ്റ് മാസത്തില്‍ പുറത്തിറക്കുമെന്ന് റഷ്യ അവകാശപ്പെട്ടു. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി ഗവേഷകരെ അവലംബിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉടമയിലുള്ള ഗമേല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോ ബയോളജിയിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. പരീക്ഷണത്തിന്റെ അന്തിമ ഘട്ടം പൂര്‍ത്തിയായ മരുന്ന് കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തിയുള്ളതാണെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.
ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ അടുത്ത സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *