അയോധ്യ നേപ്പാളിലെന്ന വാദം തള്ളി ബി.ജെ.പി

ന്യുദല്‍ഹി: യഥാര്‍ഥ അയോധ്യ നേപ്പാളിലാണെന്ന നോപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഷര്‍മ ഓലിയുടെ വാദം ശക്തിയുക്തം തള്ളി ബി.ജെ.പി. നേതൃത്വം. ശ്രീരാമന്‍ ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതില്‍ തൊട്ട് കളിക്കാന്‍ നേപ്പാള്‍ പ്രധാനമന്ത്രിയായാലും സമ്മതിക്കില്ലെന്ന് ബി.ജെ.പി.വക്താവ് ബിസായ് ശങ്കര്‍ ശാസ്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തെ തൊട്ടുകളിച്ചാല്‍ ഇന്ത്യയില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ തള്ളിയതു പോലെ നേപ്പാളിലും സംഭവിക്കുമെന്നും ശങ്കര്‍ ശാസ്ത്രി പറഞ്ഞു.
യഥാര്‍ഥ അയോധ്യ നേപ്പാളിലെ ബിര്‍ഗുഞ്ചിനടുത്തുള്ള തോറി എന്ന സ്ഥലത്താണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ അവകാശപ്പെടുന്നത് ശ്രീരാമന്‍ ജനിച്ചത് ഇന്ത്യയിലാണെന്നാണ്.യഥാര്‍ഥത്തില്‍ ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലെ തോറിയിലാണ്.എല്ലാകാലത്തും നേപ്പാള്‍ സാംസ്‌കാരികമായ അധിനിവേശത്തിന് ഇരയായിട്ടുണ്ടെന്നും ചരിത്രം വളരെയേറെ വികലമാക്കിപ്പെട്ടിട്ടുണ്ടെന്നും ശര്‍മ ഓലി കുറ്റപ്പെടുത്തി. നേപ്പാളി കവിയായിരുന്ന ഭാനുഭക്തയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്്മരണ ചടങ്ങിലാണ് ശര്‍മ ഓലി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാനുഭക്ത 1814 ല്‍ പടിഞ്ഞാറന്‍ നേപ്പാളിലെ തനുവിലാണ് ജനിച്ചത്. 1868 ല്‍ അദ്ദേഹം നേപ്പാളി ഭാഷയില്‍ എഴുതിയ വാല്‍മീകി രാമായണത്തിന്റെ പരിഭാഷ എറെ പ്രശസ്തമാണ്. ഓലി കൂട്ടിച്ചേര്‍ത്തു.
ശ്രീരാമന്‍ സീതയെ വിവാഹം കഴിച്ചെന്ന് നേപ്പാളിലുള്ളവരും വിശ്വസിച്ചു പോരുന്നുണ്ട്.കിഴക്കേ ബുര്‍ജുഗിലുള്ള അയോധ്യയെന്ന ഗ്രാമത്തിലാണ് ഇവരുടെ വിവാഹം നടന്നത്. തോറി എന്ന ഗ്രാമത്തിലാണ് ശ്രീരാമന്റെ ജനനം.ഇന്ത്യയിലെ അയോധ്യയെ കുറിച്ച് ഒട്ടേറെ വിവാദങ്ങളുണ്ട്. എന്നാല്‍ നേപ്പാളിലുള്ളവര്‍ക്ക് ഇവിടുത്തെ അയോധ്യയെ കുറിച്ച് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല.-അദ്ദേഹം പറഞ്ഞു.
വാല്‍മീകിയുടെ ആശ്രമവും നേപ്പാളിലുണ്ടായിരുന്നു. ദശരഥന്‍ നേപ്പാളിലെ ഭരണാധികാരിയായിന്നു. അതിനാല്‍ അദ്ദേഹത്തിന്റെ മകന്‍ ശ്രീരാമന്‍ ജനിച്ചതും നേപ്പാളിലാണ്.അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *