പൊന്നാനി: വെള്ളത്തില്‍ രക്ഷ പ്രവര്‍ത്തനം നടത്തുന്നതിന് പൊന്നാനി അഗ്്‌നിരക്ഷാസേനക്ക് സംവിധാനങ്ങളായി. റബര്‍ ഡിങ്കി, ഔട്ട് ബോര്‍ഡ് എഞ്ചിന്‍ എന്നിവയാണ് പൊന്നാനി അഗ്‌നിരക്ഷാ നിലയത്തിന് അനുവദിച്ചു കിട്ടി. പലപ്പോഴും പൊന്നാനി മേഖലയില്‍ ജല അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ജില്ലയുടെ മറ്റു സ്റ്റേഷനുകളില്‍ നിന്നും എത്തിക്കേണ്ട അവസ്ഥ ആയിരുന്നു നിലവില്‍ ഉണ്ടായിരുന്നത്, പുതിയ ഉപകരണങ്ങളുടെ വരവോടെ ഇനി പൊന്നാനിയില്‍ തന്നെ അത്തരം സൗകര്യങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്.
ജല രക്ഷാ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നടത്തുവാന്‍ ഇത് അഗ്‌നി രക്ഷാ സേനക്ക് ഉപകരിക്കും,
പുതിയ ഉപകരണങ്ങളുമായി സേനയുടെ പരിശീലനം പൊന്നാനി ബീയ്യം കായലില്‍ നടന്നു. 10 പേര്‍ക്ക് യാത്ര ചെയ്യുന്നതിന് ഉതകുന്ന ഡിങ്കിയും ഏറ്റവും പുതിയ 40 എച്ച് പി ശേഷിയുള്ള ഔട്ട് ബോര്‍ഡ് എന്‍ജിനും ആണ് പൊന്നാനിയിലെ ആഗ്‌നിരക്ഷ സേന നിലയത്തില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്,കൂടാതെ വെള്ളത്തിനടിയില്‍ തിരച്ചില്‍ നടത്തുവാന്‍ സാധിക്കുന്ന ആധുനിക രീതിയില്‍ ഉള്ള സ്‌കൂബ സെറ്റും ലഭിച്ചിട്ടുണ്ട്. ബിയ്യം കായലില്‍ നടന്ന പരിശീലനത്തിന് സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കുര്യാക്കോസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മാരായ ഗംഗാധരന്‍, സനൂപ്,രാജീവ്, ഷഫീഖ്, വിശാഖ്, അജേഷ്,മിഥുന്‍ എന്നിവര്‍ പങ്കെടുത്തു.
