ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

മലപ്പുറം:കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയില്‍ കോട്ടക്കലിനടുത്ത് അരീത്തോട് വച്ച് ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റു
എടരിക്കോട് സ്വദേശിയായ രാജുവിന്റെയും രാധാ കണ്ണിയുടേയും മകന്‍ മഹേഷ് രാജാണ്(19 മരിച്ചത്. സഹയാത്രികനായ എടരിക്കോട് സ്വദേശി ജിതിനെ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റ.ഇരുവരും രാമനാട്ടുകരയില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. പുലര്‍ച്ചെ
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വരികയായിരുന്ന ഗ്യാസ് ടാങ്കര്‍
ലോറിയും ഇടിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ
ജസ്റ്റിന്‍ രാജ് ,അതുല്‍ രാജ് എന്നിവര്‍
സഹോദരങ്ങളാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *