മലപ്പുറം:പമുഖ വ്യാപാര ശൃംഖലയായ സഫ ഗ്രൂപ്പിന്റെ പത്താമത് ജ്വല്ലറി ഷോറൂമും അഞ്ചാമത്തെ കോസ്‌മെഡിക്‌സ് ഷോറൂമും ജുലൈ 20 ന് മലപ്പുറത്ത് ആരംഭിക്കും. ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കോസ്‌മെഡിക്‌സിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലികുട്ടി എം.പി.യും നിര്‍വ്വഹിക്കും. ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം എ.പി.അനില്‍കുമാര്‍ എം.എല്‍.എയും ജ്വല്ലറി എക്‌സിബിഷന്‍ കൗണ്ടര്‍ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എയുമാണ് നിര്‍വ്വഹിക്കുന്നത്.മറ്റു ജനപ്രതിനിധികള്‍,രാഷ്ട്രീയ-സാമൂഹ്യ,സാംസ്‌കാരിക,സംരഭകത്വ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ നേരിട്ടും ഓണ്‍ലൈനായും സംബന്ധിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസം വിവിധ ആനുകൂല്യങ്ങള്‍ ഇടപാടുകാര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.ആഭരണങ്ങളുടെ പുത്തന്‍ കളക്ഷനുകളുടെ പ്രദര്‍ശവും വില്‍പ്പനയും ഷോറൂമില്‍ നടക്കും. ലോകോത്തര ബ്രാന്റുകളുടെ ബ്യൂട്ടി ഉള്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും.
സ്വര്‍ണ്ണാഭരണ നിര്‍മ്മാണം,റീട്ടെയില്‍,ഹോള്‍സെയില്‍ ഷോപ്പുകള്‍,റിഫൈനറി,ഡിസൈനര്‍ സ്റ്റുഡിയോ,ജമ്മോളജി ലാബ്,സാങ്കേതിക വിദ്യാഭ്യാസം,കണ്‍സള്‍ട്ടന്‍സി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഫ ഗ്രൂപ്പിന് കീഴില്‍ നാനൂറിലേറെ പേര്‍ സ്ഥിരം ജീവനക്കാരുണ്ട്.
