തിരുവനന്തപുരം: സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂര്‍ 39, കാസര്‍കോട് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂര്‍ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്ന് 1053 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 7016 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഹോട്‌സ്‌പോട്ടുകള്‍ 299. കോവിഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തില്‍ എത്തി. ലോക്ഡൗണിനു മുന്‍പ് മറ്റു സ്ഥലങ്ങളില്‍ രോഗവ്യാപനം കുറവായിരുന്നു. ബ്രേക്ക് ദ് ചെയിന്‍ ജീവിതരീതി ജനങ്ങള്‍ പിന്തുടര്‍ന്നു. രോഗികള്‍ പതിനായിരം കടന്നു. മരണനിരക്ക് കുറവാണ്.
സമ്പര്‍ക്കത്തിലൂടെ വ്യാപനം 60 ശതമാനത്തില്‍ കൂടുതലാണ്. ഉറവിടം അറിയാത്തവരുടെ എണ്ണവും കൂടുതല്‍. നിരവധി ജില്ലകളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു. രോഗവ്യാപനത്തിനു നാല് ഘട്ടമാണുള്ളത്. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശം സമൂഹവ്യാപനത്തിലേക്ക് പോയി. ശാസ്ത്രീയമായ പരിഹാര മാര്‍ഗത്തിലേക്ക് നമ്മള്‍ പോയേ തീരൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
