ന്യൂദല്‍ഹി: കോവിഡ് മുക്തരാകുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നു. മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും ഇന്ത്യയിലെ ചില കണക്കുകള്‍ ആശ്വാസം പകരുന്നതാണ്.
രോഗമുക്തി നേടുന്നവരുടെ നിരക്ക് 63.13 ശതമാനവും കോവിഡ് മൂലമുള്ള മരണനിരക്ക് 2.41 ശതമാനവുമാണ്. 24 മണിക്കൂറിനുള്ളില്‍ കാല്‍ലക്ഷത്തിലേറെ പേര്‍ രോഗമുക്തി നേടുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകള്‍ കാണിക്കുന്നത്.
മരണ നിരക്കില്‍ ഒരു മാസത്തിനിടെ ഒരു ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ട്. 341901 പേരാണ് ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലുള്ളത്. ഏഴര ലക്ഷം പേര്‍ ഇതിനകം രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
