വ്യായാമത്തില്‍ വിട്ടുവീഴ്ച വേണ്ട

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ മഹാഭൂരിപക്ഷം പേരും വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരികയാണ്. യാത്രകള്‍ മുടങ്ങിയതോടെ ശരീരത്തിന്റെ ചലനങ്ങളും കുറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ശരീരത്തിന് ജോലികളില്ലെങ്കില്‍ വരാനിരിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി പെട്ടെന്ന് പിടികൂടാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ മുതല്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളെയും ഇത് ബാധിക്കും.
ശാരീരിക ക്ഷമത നിലനിര്‍ത്തേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്. അതിന് വ്യായാമം പ്രധാനമാണ്. ദിവസേന രണ്ടു കിലോമീറ്ററെങ്കിലും നടക്കുകയോ അരമണിക്കൂറെങ്കിലും യോഗയോ മറ്റ് വ്യായാമമോ അനിവാര്യമാണ്.
ലളിതമായി ചെയ്യാവുന്നതും ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഇളക്കം ലഭിക്കുന്നതുമായ വ്യായാമത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ. ആദ്യഘട്ടത്തില്‍ എല്ലാം പത്തുതവണ ചെയ്യണം. രണ്ടാഴ്ചക്ക് ശേഷം വ്യായാമം കൂടുതലാക്കുക.

  1. നിവര്‍ന്ന് നിന്ന് കൈകള്‍ രണ്ടും മുന്നോട്ട് നീട്ടിപ്പിടിച്ച് കൈവിരലുകള്‍ മാത്രം മടക്കി നിവര്‍ത്തുക.
    2.കൈമുട്ടുകള്‍ മടക്കി നിവര്‍ത്തുക.
    3.കൈകള്‍ പൂര്‍ണമായും മുകളിലേക്ക് ഉയര്‍ത്തി താഴ്ത്തുക.
    4.തല താഴോട്ടും പുറകിലോട്ടും ഉയര്‍ത്തി താഴ്ത്തുക.
    5.കഴുത്ത് ഇരുവശങ്ങളിലേക്കും തിരിക്കുക.
    6.അരക്കെട്ട് ഇരുവശങ്ങളിലേക്കും തിരിക്കുക.
    7.കൈകള്‍ കാലില്‍ തൊടുന്ന രീതിയില്‍ കാല്‍മുട്ടി മടങ്ങാതെ കുനിയുകയും പുറകിലോട്ട് നിവരുകയും ചെയ്യുക
    8.കാല്‍മുട്ടുകള്‍ മടക്കി ഇരുന്ന് എണിക്കൂക.
    9.ശരീരഭാരം കാല്‍വിരലുകളില്‍ നല്‍കി ഉയരുകയും താഴുകയും ചെയ്യുക.
  2. ശ്വാസം പൂര്‍ണായും അകത്തേക്ക് വലിച്ചു പിടിച്ച് പത്തു സെക്കന്റ് എണ്ണി പുറത്തുവിടുക. മൂന്നു തവണ.
  3. മൂക്കിന്റെ ഒരു ദ്വാരത്തിലൂട മാത്രം ശ്വാസം അകത്തേക്കെടുത്ത് മറുദ്വാരത്തിലൂടെ പുറത്തേക്ക് വിടുക. മൂക്കിന്റെ ദ്വാരങ്ങള്‍ മാറിമാറി ഇത് ചെയ്യുത.
    12.20 സെക്കന്റ് കൈകള്‍ ഉച്ചത്തില്‍ കൊട്ടുക.
    13.കൈവിരലുകള്‍ പരസ്പരം കോര്‍ത്ത് മുന്നോട്ടും പുറകോട്ടും വേഗത്തില്‍ ചലിപ്പിക്കുക.
    14.ഇരുകൈകളുടെയും നഖങ്ങള്‍ പരസ്പരം ചേര്‍ത്ത് ഉരക്കുക.
    15.ഒരു കയ്യിന്റെ പുറം ഭാഗത്തെ ഞെരമ്പുകളില്‍ മറുകൈകൊണ്ട് ശക്തികുറച്ച് തട്ടുക.

Leave a Reply

Your email address will not be published. Required fields are marked *