കോട്ടക്കല്‍: വിദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് വൈദ്യോപദേശം ലഭിക്കുന്നതിന്നായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ടെലിമെഡിസിന്‍ സംവിധാനം ആരംഭിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിച്ച് വൈദ്യോപദേശം തേടാവുന്നതാണ്. മരുന്നുകള്‍ അയച്ചുകൊടുക്കുവാനുള്ള സംവിധാനവും ഉണ്ടായിരിക്കും. 9400001902 എന്ന വാട്‌സ്ആപ്പ് നമ്പറിലാണ് ബുക്കിംഗിനായി ബന്ധപ്പെടേണ്ടത്.
ആര്യവൈദ്യശാലയില്‍ കറസ്‌പോണ്ടന്‍സ് ഡിപ്പാര്‍ട്ടുമെന്റിലൂടെ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് പുറമെയാണിത്.
ടെലിമെഡിസിന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ചീഫ് ഫിസിഷ്യന്‍ ഡോ. പി.എം. വാരിയര്‍ നിര്‍വഹിച്ചു. ഡോ. കെ. മുരളീധരന്‍ (അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍ & ട്രസ്റ്റി), ശ്രീ കെ.ആര്‍. അജയ് (സീനിയര്‍ മാനേജര്‍, സ്ട്രാറ്റജിക് മാനേജ്‌മെന്റ് & ട്രസ്റ്റി), ശ്രീ ആര്‍. ജയപ്രകാശ് (ചീഫ് മാനേജര്‍, ഐ.ടി.), ഡോ. കെ.വി. രാജഗോപാലന്‍ (ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍) തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
