മുംബൈ: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖല തകരുമ്പോഴും രാജ്യത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നത് എന്തു കൊണ്ടാണ്? പവന് 37400 രൂപയിലാണ് സ്വര്‍ണ്ണവില എത്തി നില്‍ക്കുന്നത്. ഇനിയും ഉയരുമെന്നാണ് സൂചനകള്‍. ജനങ്ങള്‍ സാമ്പത്തികമായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും വിവാഹമുള്‍പ്പടെയുള്ള ആഘോഷങ്ങള്‍ കുറയുകയും ചെയ്യുമ്പോഴും മഞ്ഞലോഹത്തിന് വില ഉയരുന്നതിന് അദൃശ്യമായ പല കാരണങ്ങളുമുണ്ട്.
- ധനികരായവര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങുന്നുണ്ട്. മറ്റു നിക്ഷേപമേഖലകളില്‍ നിന്ന് വരുമാനം കുറയുന്ന സാഹചര്യം കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്നതിനാല്‍ നഷ്ടസാധ്യത കുറവുള്ളതെന്ന് വിശ്വസിക്കുന്ന സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ള നിക്ഷേപം സ്വര്‍ണ്ണത്തിലേക്കാണ് മാറുന്നത്. നേരിട്ട് സ്വര്‍ണ്ണ വാങ്ങുന്നതിനൊപ്പം ഡീമാറ്റ് രൂപത്തിലും സ്വര്‍ണ്ണത്തിന് ആവശ്യക്കാരുണ്ട്. സാധാരണക്കാര്‍ മാത്രമാണ് സ്വര്‍ണ്ണവിപണികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
- അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ മറ്റൊരു കാരണമാണ്. ഹുവായ് കമ്പനിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൈന-അമേരിക്ക ബന്ധത്തെ ബാധിച്ചിട്ടുണ്ട്. ഇത് സ്വര്‍ണ്ണവിപണിയില്‍ പ്രതികൂല തരംഗങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
3.ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച സാമ്പത്തിക ഇളവുകള്‍ സ്വര്‍ണ്ണവിപണിയില്‍ അനുകൂല സാഹചര്യത്തിന് ഇടയാക്കി. ബാങ്ക് പലിശയില്‍ വരുത്തിയ കുറവ്, സമ്പദ് വ്യവസ്ഥയില്‍ പണം ലഭ്യമാക്കിയ നടപടി,വായ്പകള്‍ക്കുള്ള മൊറോട്ടോറിയം എന്നിവ സ്വര്‍ണ്ണം വാങ്ങുന്നതിന് അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്.
4.സ്വര്‍ണഖനികളില്‍ നിര്‍മാണം മന്ദഗതിയിലാണ്. ഇത് ഉല്‍പാദനം കുറക്കുകയും ഡിമാന്റിനനുസരിച്ച് വിതരണം നടത്താന്‍ സ്വര്‍ണ്ണമില്ലാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. വിലകൂടാന്‍ ഇത് കാരണമാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ സ്വര്‍ണ്ണ ഉല്‍പാദനം ലോകത്ത് മൂന്നു ശതമാനം കുറഞ്ഞിട്ടുണ്ട്. - ഇന്ത്യ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍ വിദേശവിനിമയ നിരക്കിലുണ്ടായ വ്യത്യാസം സ്വര്‍ണ്ണവിലകൂട്ടി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതിക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരികയും വിലവര്‍ധനവിന് കാരണമാകുകയും ചെയ്യുന്നു.
6.ഇന്ത്യയിലെ നാണ്യപെരുപ്പത്തെ ബാലന്‍സ് ചെയ്യുന്നതിന് വന്‍കിടക്കാര്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുന്നു. നാണ്യപ്പെരുപ്പം മൂലമുണ്ടാകുന്ന നഷ്ടം സ്വര്‍ണ്ണവിലയിലെ വര്‍ധനവുമൂലം പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
