ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മൂഖര്‍ജി അന്തരിച്ചു. 84 വയസായിരുന്നു. വൈകീട്ട് അഞ്ചരയോടെ ദല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയിലായിരുന്നു നിര്യാണം.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ചു പതിറ്റാണ്ടിലേറെ ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന അദ്ദേഹം കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ധനകാര്യം,വിദേശകാര്യം,പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായിരുന്നു.
