പി.സി.ഡബ്ല്യു.എഫ് ഗ്ലോബ് കോണ്‍ 19 ന് തുടങ്ങും

മലപ്പുറം:പൊന്നാനി സ്വദേശികളുടെ ആഗോള സംഘടനയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി.സി.ഡബ്ല്യു.എഫ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം-ഗ്ലോബ് കോണ്‍-2021 നാളെ ആരംഭിക്കും. ‘ഉണരാം,ഉയരാം,ഒരുമയോടെ… എന്ന പ്രമേയത്തില്‍ സൂം പ്ലാറ്റ് ഫോമില്‍ ഓണ്‍ലൈനായാണ് രണ്ടു ദിവസത്തെ സമ്മേളനം നടക്കുന്നത്.19 ന് ഇന്ത്യന്‍ സമയം വൈകുന്നേരം നാലു മണിക്ക് പത്മശ്രീ അലി മണിക്ക്ഫന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ വിസിറ്റിംഗ് പ്രൊഫസര്‍,
നരവംശ സംഗീത ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായ റോള്‍ഫ് കില്ലിയസ് (ജര്‍മ്മന്‍) മുഖ്യാതിഥിയാകും. ഉദ്ഘാടന സമ്മേളനം,സാംസ്‌കാരിക വെബിനാര്‍,സുസ്ഥിര വികസന ശില്പശാല,വനിതാ സംഗമം ,യൂത്ത് പാര്‍ലിമെന്റ്,കലാ പരിപാടികള്‍ എന്നിവയാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രധാന പരിപാടികള്‍.
നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം,സാഹിത്യകാരന്‍ കെ.പി രാമനുണ്ണി, ചലചിത്ര നടന്‍ ശ്രീനിവാസന്‍,
ഫാദര്‍ ഡേവിസ് ചിറമ്മല്‍,കടവനാട് മുഹമ്മദ്,ഡോ: കെ.എം അനില്‍ ചേലേമ്പ്ര,ടി.വി അബ്ദുറഹ്‌മാന്‍ കുട്ടി മാസ്റ്റര്‍, കെ.വി നദീര്‍,ഷാജി ഹനീഫ്,പി.വി യാസിര്‍,ഫ്രൊഫ: ഇമ്പിച്ചിക്കോയ,അഡ്വ:ഫസലു റഹ്‌മാന്‍,സിന്ധു ബിജു,ജിന്‍ഷ ബഷീര്‍,ഡോ:സമീറ ഹനീഫ്,മുനീറ ചാലിയം,ഡോ: സൗമ്യ ഷെറിന്‍,എം.എസ് സൗമിയ,സി.കെ റംല ബീവി,എം.ഫ് സുമേഷ്, അഡ്വ:ഇസുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മഷ്ഹൂദ് തങ്ങള്‍,കൊച്ചിന്‍ കലാഭവന്‍ മന്‍സൂര്‍,കലാഭവന്‍ അഷ്‌റഫ് പൊന്നാനി,അസ്ലം കൊയിലാണ്ടി,സഫീര്‍ പുത്തന്‍പള്ളി,അജിത സുരേഷ്,ശ്യാം,ബിലാല്‍,ഫര്‍ഷാദ്,ഇസ്രത് സബാ എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *