ന്യൂഡല്‍ഹി: വ്യവസായി വിജയ്മല്യയുടെ 6,600 കോടി മൂല്യമുള്ള ഓഹരികളും വസ്തുവഹകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. 200 കോടി വിലമതിക്കുന്ന മഹാരാഷ്ട്രയിലെ ഫാംഹൗസ്, 800 കോടിയുടെ ബംഗ്ലൂരിവിലെ അപ്പാര്‍ട്ട്‌മെന്റ്, യു ബി എല്‍, യു എസ് എല്‍ എന്നിവയുടെ 3000 കോടി മൂല്യമുള്ള ഓഹരികള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. 9000 കോടി രൂപ വിവിധ ബാങ്കുകളില്‍ വായ്പ കുടിശികയാക്കിയാണ് വിജയ്മല്യ രാജ്യം വിട്ടത്.
