മാധ്യമങ്ങളെ അകറ്റുന്നത് അവഹേളനം

തൃശൂര്‍: കോടതികളില്‍ നിന്ന് മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് സാറാജോസഫ്. തൃശൂര്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ടി വി അച്യുതവാര്യര്‍ അനുസ്മരണ ചടങ്ങില്‍ മീഡിയ ആന്റ് ജൂഡീഷ്യല്‍ ആക്ടിവിസം വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോടതികളില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടെന്നാണ് അഭിഭാഷകര്‍ അര്‍ഥമാക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ജഡ്ജിമാരാണ്. സര്‍ക്കാര്‍ എന്തു നിലപാടെടുത്തുവെന്നതും തര്‍ക്കവിഷയമാണെന്ന് സാറാ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *