റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയിലെത്തി

ന്യുദല്‍ഹി: കോവിഡിനെതിരെയുള്ള റഷ്യന്‍ വാക്‌സിന്‍-സ്ഫുട്‌നിക് ഇന്ത്യയിലെത്തി.ഈ മരുന്നുപയോഗിച്ചുള്ള ആദ്യ കുത്തിവെപ്പ് ഹൈദരാബാദില്‍ നടന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോസ് മരുന്നുകള്‍ ഇന്ത്യയില്‍ എത്തും.സ്ഫുട്‌നികിന്റെ ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിച്ചു.ഒരു ഡോസ് മരുന്നിന് ജി.എസ്.ടി ഉള്‍പ്പടെ 995 രൂപയാണ് വില. 97 ശതമാനമാണ് മരുന്നിന്റെ ഫലപ്രാപ്തി.അടുത്ത ആഴ്ച മുതല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ മരുന്ന് ഉപയോഗിച്ചുള്ള കുത്തിവെപ്പ് നടക്കും.ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള മൂന്നാമത്തെ വാക്‌സിനാണ് സ്ഫുട്‌നിക്.

Leave a Reply

Your email address will not be published. Required fields are marked *