സ്ത്രീകളുടെ നഗ്നഫോട്ടോകളും ഫോണ്‍ നമ്പറും പ്രചരിപ്പിച്ച ബിടെക്
വിദ്യാര്‍ത്ഥി അറസ്റ്റില്‍

തൃശൂര്‍:സ്ത്രീകളുടെ നഗ്നചിത്രങ്ങളും ഫോണ്‍ നമ്പരുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗീകതക്ക് ക്ഷണിക്കുകയും അവരുടെ ഫോട്ടോകളും ഫോണ്‍ നമ്പറുകളും പലര്‍ക്കും ഷെയര്‍ ചെയ്യുകയും ഗ്രൂപ്പുകളില്‍ പങ്കു വെക്കുകയും ചെയ്ത ബി ടെക് വിദ്യാര്‍ത്ഥി നെടുപുഴ സ്വദേശി ശ്രീഹരി (20) ആണ് അറസ്റ്റിലായത്. പൊന്നൂക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് അവര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പകരം അവരോട് ലൈംഗീകാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെ ഇവരുടെ ഫോട്ടോയും, ഫോണ്‍ നമ്പറും പലര്‍ക്കും അയച്ചുകൊടുത്തു. ഫോണില്‍ പലരുടെയും വിളികള്‍ വന്നതോടെയാണ് യുവതി പരാതി നല്‍കിയത്.
സ്ത്രീകളുടെ ഫോണ്‍ നമ്പരുകള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി ശേഖരിച്ച് അവരുമായി പരിചയപ്പെട്ട ശേഷം സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ അയച്ചുകൊടുക്കുന്നതിന് നിര്‍ബന്ധിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.സ്ത്രീകളെ വീഡിയോകോള്‍ ചെയ്ത് സ്ത്രീകളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് നഗ്‌നവീഡിയോകള്‍ നിര്‍മ്മിക്കും.പല സ്ത്രീകളേയും വീഡിയോകോള്‍ റെക്കോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. 42 സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *