സൗദി പൗരന്മാര്‍ക്ക് ഇന്ത്യ ഉള്‍പ്പടെ 16 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് തുടരും

റിയാദ്: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി പൗരന്മാര്‍ക്ക് നിലവില്‍ 16 രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് തുടരും. സൗദി ആഭ്യന്തരമ ന്ത്രാലയത്തിന് കീഴിലുള്ള പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ഇന്തോനേഷ്യ, ലബനന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇറാന്‍, സൊമാലിയ, അഫ്ഗാനിസ്താന്‍, വെനസ്വേല, അര്‍മേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, എത്യോപ്യ എന്നീ രാജ്യങ്ങളാണ് സൗദി പൗരന്മാര്‍ക്ക് യാത്ര നിരോധിച്ച രാജ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *