അമ്പത്തെട്ടുകാരി പീഡനത്തിനിരയായി

തൃശൂര്‍: തൃശൂര്‍ മുല്ലൂര്‍ക്കരയില്‍ അമ്പത്തെട്ടുകാരി പീഡനത്തിനിരയായി. സംഘവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. അയല്‍ക്കാരായ നാരായണന്‍ നായര്‍ (74), ഉമ്മര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. പീഡനവിവരം വൃദ്ധ മറച്ചുവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയര്‍വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. ഇതേതുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊല്ലം കടയ്ക്കലില്‍ 90 കാരി പീഡനത്തിനിരയായ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സമാനരീതിയിലുള്ള മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *