ധോണിയെ നായകസ്ഥാനത്തുനിന്നു നീക്കാന്‍ ചര്‍ച്ചകള്‍ നടന്നു

ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നതായി സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതിടെ ധോണി വിരമിച്ചത് ബിസിസിഐയെ ഞെട്ടിച്ചെന്നും പാട്ടീല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാട്ടീല്‍ തുറന്നുപറച്ചില്‍ നടത്തിയത്.

തന്റെ കാലത്ത് പലതവണ ധോണിയെ നായകസ്ഥാനത്തുനിന്നു മാറ്റാന്‍ ആലോചന നടത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചത് ഞെട്ടിപ്പിച്ചു. ധോണിയെ മാറ്റാന്‍ എടുത്ത അനേകം ആലോചനകളില്‍ ഒന്ന് ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു. എന്നാല്‍ 2015 ലോകകപ്പ് പോലെയുള്ള ഒരു നിര്‍ണായക ഘട്ടത്തില്‍ എടുക്കുന്ന തീരുമാനം ശരിയല്ലെന്ന് വിവിധ കോണുകളില്‍നിന്ന് അഭിപ്രായം ഉയര്‍ന്നു. പുതിയ നായകന് കാര്യങ്ങള്‍ ശരിയായ ദിശയില്‍ എത്താന്‍ സമയം നല്‍കേണ്്ടതുണ്്ട്. ഇക്കാര്യം പരിഗണിച്ചാണ് ലോകകപ്പില്‍ ധോണിയെ തന്നെ നായകനായി നിലനിര്‍ത്തിയത്- പാട്ടീല്‍ പറഞ്ഞു.

മുതിര്‍ന്ന താരങ്ങളായ ഗൗതം ഗംഭീറിനെയും യുവ്‌രാജ് സിംഗിനെയും ഒഴിവാക്കിയതില്‍ നായകനായിരുന്ന ധോണിക്കു പങ്കുണ്്ടായിരുന്നില്ലെന്നും ഇവരെ ഒഴിവാക്കാനുള്ള തീരുമാനങ്ങള്‍ സെലക്ടര്‍മാരുടേതാണെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *