ഗൂഗിളിന് ഇന്നു 18–ാം ജന്മദിനം

വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റിന്റെ വലിയ ലോകം നമുക്ക് മുന്നില്‍ തുറന്നുവെച്ച ഗൂഗിളിന് ഇന്നു 18–ാം ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ മോടിചാര്‍ത്തിയ ഡൂഡിലുമായി ഗൂഗിള്‍ എത്തിയത്. ബലൂണുകളും അലങ്കാരങ്ങളുമായി ജന്മദിനാഘോഷം പൊടിപൊടിക്കുന്ന ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് 1998 ലാണ് ഗൂഗിള്‍ കമ്പനി തുടങ്ങിയത്. ഔദ്യോഗികമായി സെപ്റ്റംബര്‍ 27നാണ് ഗൂഗിളിന്റെ ജന്മദിനം. എന്നാല്‍, ഗൂഗിള്‍ ശരിക്കും എന്നാണ് രൂപീകരിക്കപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. അതിനാല്‍ ഗൂഗിളിന്റെ ജന്മദിനത്തെ സംബന്ധിച്ച് സംശയങ്ങളും ഉയരുന്നുണ്ട്.

2006 വരെ സെപ്റ്റംബര്‍ 26 ആയിരുന്നു ഗൂഗിള്‍ ജന്മദിനമായി ആഘോഷിച്ചിരുന്നത്. 2004ല്‍ ആറാം ജന്മദിനത്തിന്റെ ആഘോഷങ്ങള്‍ നടന്നത് സെപ്റ്റംബര്‍ ഏഴിനും തൊട്ടുമുമ്പുള്ള വര്‍ഷം സെപ്റ്റംബര്‍ എട്ടിനുമായിരുന്നു. 2006നുശേഷമാണ് സെപ്റ്റംബര്‍ 27 ജന്മദിനമായി ഗൂഗിള്‍ ആഘോഷിച്ചുതുടങ്ങിയത്.2002 മുതല്‍ നാലാം ജന്മദിനം മുതല്‍ ഗൂഗിള്‍ ഡൂഡിലുകള്‍ പുറത്തിറക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *