ജനീവ: 10 ല്‍ ഒമ്പത് പേരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവാണെന്ന് ലോകാരോഗ്യ സംഘടന. വര്‍ഷത്തില്‍ 60 ലക്ഷം പേര്‍ അശുദ്ധവായു ശ്വസിക്കുന്നതുവഴി മരണപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടിലാണ് അന്തരീക്ഷത്തില്‍ ശുദ്ധവായുവിന്റെ തോത് കുറഞ്ഞു വരുന്നതായി പറയുന്നത്. മലിനീകരണത്തിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ പരിസ്ഥിതി വിഭാഗം അധ്യക്ഷന്‍ മരിയ നെയ്‌റ പറഞ്ഞു.
ലോകത്തെ 3000 പട്ടണങ്ങളിലാണ് സര്‍വേ നടത്തിയത്. ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വായു കൂടുതല്‍ മലിനീകരക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകിച്ചും പട്ടണങ്ങളിലാണ് മലിനീകരണം കൂടിയത്. അതേസമയം വികസിത രാജ്യങ്ങളില്‍ മലിനീകരണ തോത് അവികസിത രാജ്യങ്ങളേക്കാള്‍ കുറവാണ്. എങ്കിലും വികസിത രാജ്യങ്ങളിലെ പട്ടണങ്ങളില്‍ ശുദ്ധവായുവിന്റെ അളവ് കുറഞ്ഞ് വരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അമേരിക്കയിലെ ലോസ്ആഞ്ചല്‍സ്, മാന്‍ഹാട്ടണ്‍, എന്നീ പട്ടണങ്ങളിലും യൂറോപ്പില്‍ പാരിസിലും ലണ്ടനിലുമാണ് ശുദ്ധവായു കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്
