മലപ്പുറം: ഇന്ത്യന്‍ ഡൈനാമിക്ക് കളരിയുടെ നിശബ്ദ സേവനത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സൗജന്യ ആയോധന കലാ പരിശീലന ക്യമ്പിന്റെ ഉദ്ഘാടനം ജനുവരി ഒന്നിന് മലപ്പുറത്ത് നടക്കും. മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. രോഗ മോചന, ശാസ്ത്രീയ വ്യായാമ അഭ്യാസമുറകളുമായി 1948 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ ഡൈനാമിക് കളരി. യുവതലമുറയില്‍ കരുത്തുറ്റ ശരീരവും-വ്യക്തിത്വവും വളര്‍ത്തിയെടുക്കുക, നൈമിഷിക സുഖത്തിന് വേണ്ടി മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ ഉത്തരവാദിത്വബോധമുളള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, ആയോധന കലയുടെ ഭാഗമാണെന്ന വ്യജേന നടത്തുന്ന ഫൈറ്റ് ടൂര്‍ണ്ണമെന്റുകളും മല്സരങ്ങളഉം ശാസ്ത്രീയവും പാരമ്പര്യവുമായ ആയോധനകലയുടെ ഭാഗമല്ലെന്ന ബോധവല്‍ക്കരണ ക്ലാസ്സ്, രോഗമോചനത്തിന് ഉത്തമ ഔഷധം ശുദ്ധജീവവായുവാണെന്ന തിരിച്ചറിവുണ്ടാക്കുവാനുളള പരിശീലനം നല്‍കുക തുടങ്ങിയപദ്ധതികളാണ് ക്യാമ്പിന്റെ ലക്ഷ്യം.സംഘാടകരായ സുന്ദര്‍ രാജ്, ഹാജി ജമാല്‍ കോട്ടോല്‍, മൊയ്തീന് റാഫി, നിസാമുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
