മമ്പാട് : മതേതരത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മലപ്പുറം മമ്പാട് എം ഇ എസ്സ് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിന് പോറലേറ്റാല്‍ അതിന്റെ ഭവിഷത്ത് വലുതായിരിക്കും. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യവകാശം ലഭിക്കുന്നത് ലോക രാജ്യങ്ങളില്‍ തന്നെ നല്ല ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. രാഷ്ട്രീയ താല്‍പ്പെര്യത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ എല്ലാവരും ആത്മാര്‍ത്ഥതയോടെ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ക്യാമ്പസിലെ റിംഗ് റോഡ് ഉദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദും, ഇന്റോര്‍ സ്‌റ്റേഡിയത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം മന്ത്രി എ പി അനില്‍കുമാറും നിര്‍വ്വഹിച്ചു. എം ഐ ഷാനവാസ് എം പി, പിവി അബ്ദുല്‍ വഹാബ് എം പി, ഡോ പി കെ അബ്ദുല്‍ അസീസ് , പ്രൊഫസര്‍ പി ഒ ലബ്ബ , ഡോ ഫസല്‍ ഗഫൂര്‍ തുടങ്ങിയവരും ചടങ്ങില്‍ സഹിതരായിരിന്നു.
