മലപ്പുറം: നിത്യ ജീവിതത്തിലേക്കാവശ്യമായ വിവിധ മേഖലകളില്‍ നൈപുണ്യം നല്‍കുന്നതിന് ജെ.എസ്.എസ് കര്‍മ പദ്ധതി തയ്യാറാക്കി. രണ്ട് മണിക്കൂറില്‍ ഒരു തൊഴില്‍ പരിശീലനം എന്ന നിലയില്‍ 1000 മണിക്കൂര്‍ കൊണ്ട് 50 മേഖലകളില്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇലക്ട്രിക്കല്‍, പ്ലംബിങ്, ഹോം അപ്ലയന്‍സസ് റിപ്പയറിങ്, പച്ചക്കറി കൃഷി, ടൈലറിങ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുക. ഒരു വര്‍ഷം കൊണ്ട് 50000 പേര്‍ക്ക് പരിശീലനം നല്കാന് ജെ.എസ്.എസ് ലക്ഷ്യമിടുന്നു. ഇതിനായി കൈപുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. കൈപുസ്തകത്തിന്റെ പ്രകാശനം കലാമേളയുടെ സാംസ്കാരിക സമ്മേളന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
