ദക്ഷിണേഷ്യന്‍ വിത്ത് ബാങ്ക് ശില്പശാല

തിരുവനന്തപുരം: വിത്തുല്‍പാദനവും വിതരണവും ത്വരിതപ്പെടുത്തി ഭക്ഷ്യ ഭദ്രതയും ആരോഗ്യപരിപാലനവും ഉറപ്പുവരുത്തുന്നതിനായി വിത്ത് ബാങ്കുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ശില്‍പശാല ഡിസംബര്‍ 28 ന് രാവിലെ 9.30 ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോലില്‍ സംഘടിപ്പിക്കും. കാര്‍ഷിക സര്‍വകലാശല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍, സാര്‍ക്ക് കാര്‍ഷിക കേന്ദ്രം പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് തായന്‍ ഗുരുങ്ങ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ വിത്ത് വിഭാഗം ഡയറക്ടര്‍ ഡോ. രാജേന്ദ്രപ്രസാദ്, സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടര്‍ അജിത്കുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍, കാര്‍ഷിക സര്‍വകലാശാല വിത്ത് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ദേവദാസ് എന്നിവര്‍ പങ്കെടുക്കും. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, ഇന്ത്യ എന്നീ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്ന് ഇരുപതോളം പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കും. ധാക്കയിലെ സാര്‍ക്ക് കാര്‍ഷിക കേന്ദ്രം, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, ദേശീയ വിത്ത് കോര്‍പ്പറേഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്ന് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *