തിരുവനന്തപുരം 2014 ഡിസംബര്‍ 31 വരെ ട്രാവന്‍കൂര്‍കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിദ്ധമെഡിക്കല്‍ ബിരുദധാരികളുടെ നവീകരിച്ച കരട് ലിസ്റ്റ് www.medicalcouncil.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനെ സംബന്ധിച്ച ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും 2016 ജനുവരി 15 നകം രജിസ്ട്രാര്‍ക്ക് രേഖാമൂലം നല്‍കണം. അല്ലാത്തപക്ഷം മേല്പറഞ്ഞ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ മരിച്ചുപോയിട്ടുള്ളവരെയും പ്രാക്ടീസ് മതിയാക്കിയിട്ടുള്ളവരെയും ഒഴിവാക്കി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
