സംസ്ഥാന മാധ്യമ പുരസ്‌കാര വിതരണം ജനുവരി ആറിന്

തിരുവനന്തപുരം: 2014 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരം ജനുവരി ആറ് ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പഴയ നിയമസഭാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഐ&പി.ആര്‍.ഡി. സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ മിനി ആന്റണി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി.നാരായണന്‍, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍.അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനറല്‍ റിപ്പോര്‍ട്ടിംഗ് എസ്.എന്‍.ജയപ്രകാശ് (മാതൃഭൂമി), ഡവലപ്‌മെന്റല്‍ ന്യൂസ് മഹേഷ് ഗുപ്തന്‍ (മലയാള മനോരമ), ന്യൂസ് ഫോട്ടോ ബിമല്‍ തമ്പി (മാധ്യമം), കാര്‍ട്ടൂണ്‍ ടി.കെ.സുജിത് (കേരള കൗമുദി), ടി.വി.റിപ്പോര്‍ട്ടിംഗ് ആശ ജാവേദ് (മനോരമ ന്യൂസ്), പ്രത്യേക പരാമര്‍ശം ടി.വി.പ്രസാദ് (ഏഷ്യാനെറ്റ് ന്യൂസ്), ടി.വി.ന്യൂസ് എഡിറ്റംഗ് അനൂപ് കെ. (ഏഷ്യാനെറ്റ് ന്യൂസ്), പ്രത്യേക പരാമര്‍ശം ബിനോജ് എന്‍.(മനോരമ ന്യൂസ്), ടി.വി.ക്യാമറ സജീവ് വി (മനോരമ ന്യൂസ്), ന്യൂസ് റീഡിംഗ് ഗോപീകൃഷ്ണന്‍ കെ.ആര്‍.(മീഡിയ വണ്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

Leave a Reply

Your email address will not be published. Required fields are marked *