ദോഹ: ഒരു മാസം മുമ്ബ് ഖത്തറിലെത്തിയ മലപ്പുറം നിലമ്ബൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ് തിങ്കളാഴ്ച മരിച്ചത്.
നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷമാണ് ഒരു മാസം മുമ്ബ് ദോഹയിലെത്തിയത്.
ഭാര്യ: മിനി. മക്കള്‍: മുഹമ്മദ് ഫായിസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് ഉവൈസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.
