ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ; ഭക്ഷണവും മരുന്നും വിതരണം ചെയ്ത് യുഎഇയും ജോർദാനും’

ജറുസലം∙ ഗാസയിലെ മൂന്നു കേന്ദ്രങ്ങളിൽ ദിവസേന 10 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് സഹായ വിതരണത്തിനായി ആക്രമണം നിർത്തുക. രാവിലെ 10 മുതൽ രാത്രി 8 വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗാസയിൽ പട്ടിണി മരണം കൂടിയതോടെ രാജ്യാന്തര സമ്മർദം ശക്തമായിരുന്നു. ഇതോടെയാണ് ഇസ്രയേൽ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചത്.
ഇതിനിടെ ഗാസയിലേക്ക് യുഎഇയും ജോർദാനും ആകാശമാർഗം ഭക്ഷ്യക്കിറ്റുകളും മരുന്നുകളും വിതരണം ചെയ്യാൻ തുടങ്ങി. ജോർദാൻ വ്യോമസേനയുടെ രണ്ട് സി-130 വിമാനങ്ങളും ഒരു യുഎഇ വിമാനവും ഗാസയിലേക്ക് 25 ടൺ സഹായം എത്തിച്ചു എന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *