റിയാദ്: രാജ്യത്ത് വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിട്ട് സ്വത്ത് സമ്പാദിക്കാൻ അനുവാദം നൽകുന്ന സംവിധാനത്തിെൻറ പൊതു സവിശേഷതകൾ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വെളിപ്പെടുത്തി. ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ ആറ് വിഭാഗങ്ങളിൽപ്പെടുന്ന വിദേശികൾക്കാണ് അനുവാദം നൽകുന്നത്. സൗദി റിയൽ എസ്റ്റേറ്റ് വിപണിയുടെ നിയന്ത്രണ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം വികസിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് എണ്ണയിതര മേഖലകളിൽനിന്നുള്ള വിഹിതം വർധിപ്പിക്കുന്നതിനുമുള്ള ‘വിഷൻ 2030’ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിെൻറ ഭാഗമാണ് പുതിയ നിയമം.
